Sunday, 22 January 2017


ജോക്കർ (തമിഴ് ചിത്രം)


കക്കൂസിന്റെ രാഷ്ട്രീയം പ്രസക്തം ആയ രാജ്യത്തിന് ചേരുന്ന തരത്തില്‍ അണിയിച്ചു ഒരുക്കിയ മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍/ഡ്രാമ വിഭാഗത്തില്‍ ഉള്ള ചിത്രം ആണ് ജോക്കര്‍.ജനാധിപത്യം നല്‍കുന്ന സംരക്ഷണം സമൂഹത്തിലെ ഒരു വിഭാഗം ആളുകളിലേക്ക്‌ മാത്രം എത്തുകയും അതിനു അപ്പുറം ഉള്ളവര്‍ മനുഷ്യര്‍ ആയി പോലും കണക്കാക്കാത്ത സാമൂഹിക വ്യവസ്ഥിതിയുടെ ഭീകരം ആയ കാഴ്ചയും ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.മന്നര്‍ മന്നന്‍ അയാളുടെ ജീവിതത്തില്‍ അനുഭവിച്ചതില്‍ നിന്നും ഉണ്ടായ പ്രതിഷേധം ആണ് സമൂഹത്തിന്റെ മുന്നില്‍ പരിഹസ്യന്‍ ആയി സ്വയം പ്രഖ്യാപിത ഇന്ത്യന്‍ പ്രസിഡന്റ്‌ ആകാന്‍ ഉള്ള കാരണം.സ്വബോധം നശിച്ച മനുഷ്യന്‍ ആണ് അയാള്‍ എന്ന തോന്നല്‍ ഉണ്ടാകുമെങ്കിലും അയാളിലും ശരികള്‍ ഉണ്ടായിരുന്നു.ഒരു പക്ഷെ സമൂഹം തീര്‍ത്ത വേലി കെട്ടുകള്‍ ഇല്ലാത്ത ആര്‍ക്കും തോന്നാവുന്ന ചിന്തകള്‍. ബ്യൂറോക്രട്ടുകളോട് അവരുടെ ജോലി ചെയ്യാന്‍ ഉത്തരവിടുന്ന രാഷ്ട്രപതിയില്‍ നിന്നും സ്ക്കൂള്‍ കെട്ടിട നിര്‍മാണ വേളയില്‍ അപകടത്തില്‍ ആയ കുട്ടിയെ തിരിഞ്ഞു നോക്കാത്ത ആളിനെതിരെ നടത്തുന്ന കൊലപാതക ശ്രമം പോലും ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കീര്‍ണതകളില്‍ നിന്നും മാറി ചിന്തിച്ചാല്‍ അയാളുടെ ശരികളും പ്രേക്ഷകന് മനസ്സിലാകും.മന്നര്‍ മന്നന്‍ ശരിക്കും ഒരു പ്രതീകം ആണ്.ദുരിതങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാം എന്നതിന്‍റെ ഉത്തമ പ്രതീകം.അയാള്‍ മറ്റാരെങ്കിലും സമൂഹം നേരെ ആക്കും എന്ന് കരുതി ഇരുന്നില്ല.അയാള്‍ തീവ്രവാദി ആയില്ല.പകരം അയാള്‍ തന്‍റെ മനസ്സിന്റെ സന്തോഷത്തിനു വേണ്ടി എങ്കിലും മാറ്റത്തിന്റെ കാരണം ആകാന്‍ പ്രയത്നിക്കുന്നു ഒരു മിഥ്യ ലോകത്തില്‍ നിന്നും കൊണ്ട്. വീട്ടില്‍ കക്കൂസ് ഉള്ള ഒരാളെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറയുന്ന ഗ്രാമീണ യുവതി അവളുടെ തികച്ചും ന്യായമായ ഒരു അവകാശത്തിനു വേണ്ടി ആണ് സംസാരിക്കുന്നത്.എന്നാല്‍ നൂറു കോടിയില്‍ അധികം ജന സംഖ്യ ഉള്ള രാജ്യത്ത് കക്കൂസ് പോലും ഒരു ആര്‍ഭാടം ആണെന്നു മനസ്സിലാകുന്നിടത് ആണ് പ്രേക്ഷകനെ ചിന്തിപ്പിക്കുകയും അതിനൊപ്പം ഒരു ചെറിയ ഷോക്കും ആയി മാറുന്നത്.ഒരു ദിവസത്തെ മുഖ്യമന്ത്രി,അനീതിക്ക് എതിരെ പൊരുതുന്ന നായകന്‍ തുടങ്ങിയ കൊമേര്‍ഷ്യല്‍ സിനിമകളിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ ഇടയ്ക്ക് അതെ പ്രമേയം വളരെ സരളമായി അവതരിപ്പിച്ചിരിക്കുന്നു ജോക്കര്‍ എന്ന തമിഴ് ചിത്രത്തില്‍.മന്നര്‍ മന്നനായി അഭിനയിച്ച ഗുരു സോമസുന്ദരം ചിത്രം അവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കും.


മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോള്‍




സിനിമ പേരുപോലെതന്നെ മനോഹരമായി ... ഒരു സിനിമയുടെ വിജയം തുടങ്ങുന്നത് അതിന്റെ പേരില്‍ നിന്നാണ്.. കൂടെ നല്ല ഒരു ടാഗ് ലൈനും ഉണ്ടെങ്കില്‍ സിനിമയുടെ പൊതു സ്വഭാവം പ്രേക്ഷകന് മനസിലാകും.. ഈ രണ്ടും മികച്ചു നിന്നത് മുതല്‍ ലാലേട്ടന്റെ പുതിയ സിനിമയുടെ ജൈത്രയാത്ര തുടങ്ങുന്നു... അതി ശക്തമായ കുടുംബ ബന്ധങ്ങളുടെ വൈകാരിക തലങ്ങളിലേക്ക് കടന്നു ചെല്ലാതെ ഇന്നത്തെ സമൂഹത്തില്‍ ഓരോ കുടുംബത്തിലും കാണാന്‍ കഴിയുന്ന യാധാര്ത്യ്ത്തോട് ചേര്ന്ന്ത നില്ക്കുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങളും കുടുംബത്തിലെ അംഗങ്ങള്‍ അവ പരിഹരിക്കുന്നതും നന്മയുടെ അതിപ്രസരം ഇല്ലാതെ ക്ലീഷേയുടെ ആവര്ത്ത്നവിരസത ഇല്ലാതെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍...പതിയെ ആരംഭിച്ച ആദ്യപകുതിയിൽ ... ആദ്യ സീനുകള്‍ ഉലഹന്നാന്റെ ജീവിത രീതികള്‍ കാണിച്ചു തരുമ്പോള്‍ ആസ്വാദനത്തില്‍ കുറച്ചു കല്ലുകടി അനുഭവപെട്ടു... ഒരു 20 മിനിറ്റ് കഴിയുമ്പോഴേക്കും സിനിമ ട്രാക്കില്‍ വരുന്നു.. പിന്നീടങ്ങോട്ട് സിനിമ സഞ്ചരിക്കുന്നതു ആഡലറ്റ് കോമഡി ആന്‍ഡ്‌ സംഭാഷണത്തിലൂടെ ആണ്... പക്ഷെ അത് ഒരു സ്ഥലത്തും ബോര്‍ ആകാതെ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞത് ലാലേട്ടന്റെ പ്രകടനവും തിരകധയിലെ മികവും കൊണ്ട് തന്നെ... മൊത്തത്തില്‍ മികച്ച ഒരു ആദ്യപകുതി... രണ്ടാം പകുതിക്ക് വരുമ്പോള്‍ ഇടയ്ക്കു കുറച്ചു അനാവശ്യ സീനുകള്‍ തിരുകി കയറ്റിയത് മാത്രം കല്ലുകടി ആയിരുന്നു... എങ്കിലും ലാലേട്ടന്‍ മീന കെമിസ്ട്രി ആ കുറവുകള്‍ കുറെ ഒക്കെ ഇല്ലാതാക്കി... എടുത്തു പറയേണ്ടത് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത പക്ഷെ നല്ല രീതിയില്‍ അവസാനിപ്പിച്ച ക്ലൈമാക്സ്‌ ആണ്.. ഒരുപാട് ഇഷ്ടപ്പെട്ടു ആ സിമ്പിള്‍ ക്ലൈമാക്സ്‌... സിനിമയുടെ നെടുംതൂണ് ലാലേട്ടന്‍ തന്നെ.. അസാധ്യ പ്രകടനം... പഴയ റൊമാന്റിക്‌ കിംഗ്‌ പൊളിച്ചടുക്കിയിരിക്കുന്നു... അന്യായ എക്ഷ്പ്രെശന്സ്... ആദ്യമായി പ്രണയം മനസ്സിലേക്ക് കടന്നു വരുമ്പോള്‍ ഉള്ള കുറച്ചു സീനുകള്‍ പുള്ളി അങ്ങ് വേറെ ലെവല്‍ ആക്കി... വേറെ ഒരു നടനും ചെയ്യാന്‍ സാധിക്കാത്ത ഒരു ലാലേട്ടന്‍ കഥാപാത്രം ആയി വിലയിരുത്തപെടും ഇനി ഉലഹന്നാന്‍... മീന ലാലേട്ടന് യോജിച്ച പെര്‍ഫെക്റ്റ്‌ ഭാര്യ തന്നെ... രണ്ടാം പകുതിയില്‍ കുറച്ചു കൈവിട്ടു പോയെങ്കിലും അനൂപ്‌ മേനോന്റെ ഏറ്റവും മികച്ച പ്രകടനം എന്ന് തന്നെ പറയാം വേണൂട്ടന്‍... ഒരു സീനില്‍ മാത്രം ഉള്ളു എങ്കിലും ഒറ്റ ഡയലോഗ് കൊണ്ട് തിയേറ്റര്‍ ഇളക്കി മറിച്ച സുരേഷ് കൃഷ്ണയെ മറക്കാന്‍ കഴിയില്ല... മകള്‍ ആയി അഭിനയിച്ച കുട്ടിയും മികച്ചു നിന്നു... അടല്റ്റ് വിഷയം ആയതുകൊണ്ട് തന്നെ അത്തരം സീനുകള്‍ സംഭാഷണങ്ങള്‍ ആവശ്യത്തിന് അരോചകം തോന്നിക്കാത്ത വിധത്തില്‍ സിന്ധു രാജ് തിരകധയില്‍ ചേര്ത്തതത് നല്ല ആസ്വാദനത്തിനു കാരണമായി... ബേസിക് തീം അനുരാഗ കരിക്കിന്‍ വെള്ളം എന്നാ സിനിമയുമായി സാമ്യത ഉണ്ടെങ്കിലും തിരകധയിലെ ലാളിത്യവും വ്യത്യസ്തതയും പ്രകടനത്തിലെ മികവും ഈ സിനിമയെ കൂടുതല്‍ മികച്ചതാക്കുന്നു... മാതാപിതാക്കളും മക്കളും കണ്ടിരിക്കേണ്ട സാമൂഹിക പ്രസക്തിയുള്ള നല്ല ഒരു സിനിമ .. അതാണ്‌ മുന്തിരിവള്ളി തളിര്ക്കുമ്പോള്‍...




തെന്മല


ഡിസംബർ അവസമായിരുന്നു ഞാൻ തെന്മലയിലേക്ക് യാത്ര പോയത്. തെന്മലയെ കുറച്ചു കുറച്ചൊക്കെ അറിഞ്ഞിരിക്കണം എന്ന ആഗ്രഹത്തിൽ ഞൻ ഗൂഗിൾ സെർച്ച് ചെയ്തു. അപ്പോളാണ് എനിക്ക് ഈ വിവരങ്ങൾ കിട്ടിയത്.കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണെന്നും ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നുവന്നും ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് എന്നും എനിക്ക് അറിയാൻ സാധിച്ചു. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
                             എന്റെ തെന്മല യാത്ര എന്റെ രണ്ട്‌
സുഹൃത്തുക്കളോടൊപ്പം ആയിരുന്നു.അതുകൊണ്ട് തന്നെ സ്ഥലങ്ങൾ എല്ലാം കണ്ട വളരെ രസകരമായാണ് ഞാൻ പോയത്... പോകുന്ന വഴികളിൽ ചെറിയ ആറുകളും കുളങ്ങളും കാണാൻ ഇടയായി. തെന്മല കാടുകളും മലകളും കൊണ്ട് നിറഞ്ഞ ഒരു പ്രദേശ്യം ആണ്. പോകുന്ന വഴി


പൊന്മുടി




എന്റെ പൊൻമുടി യാത്രക്കിടയിൽ ഞാനൊരു വൃദ്ധനെ