മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോള്‍
സിനിമ പേരുപോലെതന്നെ മനോഹരമായി ... ഒരു സിനിമയുടെ വിജയം തുടങ്ങുന്നത് അതിന്റെ പേരില്‍ നിന്നാണ്.. കൂടെ നല്ല ഒരു ടാഗ് ലൈനും ഉണ്ടെങ്കില്‍ സിനിമയുടെ പൊതു സ്വഭാവം പ്രേക്ഷകന് മനസിലാകും.. ഈ രണ്ടും മികച്ചു നിന്നത് മുതല്‍ ലാലേട്ടന്റെ പുതിയ സിനിമയുടെ ജൈത്രയാത്ര തുടങ്ങുന്നു... അതി ശക്തമായ കുടുംബ ബന്ധങ്ങളുടെ വൈകാരിക തലങ്ങളിലേക്ക് കടന്നു ചെല്ലാതെ ഇന്നത്തെ സമൂഹത്തില്‍ ഓരോ കുടുംബത്തിലും കാണാന്‍ കഴിയുന്ന യാധാര്ത്യ്ത്തോട് ചേര്ന്ന്ത നില്ക്കുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങളും കുടുംബത്തിലെ അംഗങ്ങള്‍ അവ പരിഹരിക്കുന്നതും നന്മയുടെ അതിപ്രസരം ഇല്ലാതെ ക്ലീഷേയുടെ ആവര്ത്ത്നവിരസത ഇല്ലാതെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍...പതിയെ ആരംഭിച്ച ആദ്യപകുതിയിൽ ... ആദ്യ സീനുകള്‍ ഉലഹന്നാന്റെ ജീവിത രീതികള്‍ കാണിച്ചു തരുമ്പോള്‍ ആസ്വാദനത്തില്‍ കുറച്ചു കല്ലുകടി അനുഭവപെട്ടു... ഒരു 20 മിനിറ്റ് കഴിയുമ്പോഴേക്കും സിനിമ ട്രാക്കില്‍ വരുന്നു.. പിന്നീടങ്ങോട്ട് സിനിമ സഞ്ചരിക്കുന്നതു ആഡലറ്റ് കോമഡി ആന്‍ഡ് സംഭാഷണത്തിലൂടെ ആണ്... പക്ഷെ അത് ഒരു സ്ഥലത്തും ബോര്‍ ആകാതെ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞത് ലാലേട്ടന്റെ പ്രകടനവും തിരകധയിലെ മികവും കൊണ്ട് തന്നെ... മൊത്തത്തില്‍ മികച്ച ഒരു ആദ്യപകുതി... രണ്ടാം പകുതിക്ക് വരുമ്പോള്‍ ഇടയ്ക്കു കുറച്ചു അനാവശ്യ സീനുകള്‍ തിരുകി കയറ്റിയത് മാത്രം കല്ലുകടി ആയിരുന്നു... എങ്കിലും ലാലേട്ടന്‍ മീന കെമിസ്ട്രി ആ കുറവുകള്‍ കുറെ ഒക്കെ ഇല്ലാതാക്കി... എടുത്തു പറയേണ്ടത് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത പക്ഷെ നല്ല രീതിയില്‍ അവസാനിപ്പിച്ച ക്ലൈമാക്സ് ആണ്.. ഒരുപാട് ഇഷ്ടപ്പെട്ടു ആ സിമ്പിള്‍ ക്ലൈമാക്സ്... സിനിമയുടെ നെടുംതൂണ് ലാലേട്ടന്‍ തന്നെ.. അസാധ്യ പ്രകടനം... പഴയ റൊമാന്റിക് കിംഗ് പൊളിച്ചടുക്കിയിരിക്കുന്നു... അന്യായ എക്ഷ്പ്രെശന്സ്... ആദ്യമായി പ്രണയം മനസ്സിലേക്ക് കടന്നു വരുമ്പോള്‍ ഉള്ള കുറച്ചു സീനുകള്‍ പുള്ളി അങ്ങ് വേറെ ലെവല്‍ ആക്കി... വേറെ ഒരു നടനും ചെയ്യാന്‍ സാധിക്കാത്ത ഒരു ലാലേട്ടന്‍ കഥാപാത്രം ആയി വിലയിരുത്തപെടും ഇനി ഉലഹന്നാന്‍... മീന ലാലേട്ടന് യോജിച്ച പെര്‍ഫെക്റ്റ് ഭാര്യ തന്നെ... രണ്ടാം പകുതിയില്‍ കുറച്ചു കൈവിട്ടു പോയെങ്കിലും അനൂപ് മേനോന്റെ ഏറ്റവും മികച്ച പ്രകടനം എന്ന് തന്നെ പറയാം വേണൂട്ടന്‍... ഒരു സീനില്‍ മാത്രം ഉള്ളു എങ്കിലും ഒറ്റ ഡയലോഗ് കൊണ്ട് തിയേറ്റര്‍ ഇളക്കി മറിച്ച സുരേഷ് കൃഷ്ണയെ മറക്കാന്‍ കഴിയില്ല... മകള്‍ ആയി അഭിനയിച്ച കുട്ടിയും മികച്ചു നിന്നു... അടല്റ്റ് വിഷയം ആയതുകൊണ്ട് തന്നെ അത്തരം സീനുകള്‍ സംഭാഷണങ്ങള്‍ ആവശ്യത്തിന് അരോചകം തോന്നിക്കാത്ത വിധത്തില്‍ സിന്ധു രാജ് തിരകധയില്‍ ചേര്ത്തതത് നല്ല ആസ്വാദനത്തിനു കാരണമായി... ബേസിക് തീം അനുരാഗ കരിക്കിന്‍ വെള്ളം എന്നാ സിനിമയുമായി സാമ്യത ഉണ്ടെങ്കിലും തിരകധയിലെ ലാളിത്യവും വ്യത്യസ്തതയും പ്രകടനത്തിലെ മികവും ഈ സിനിമയെ കൂടുതല്‍ മികച്ചതാക്കുന്നു... മാതാപിതാക്കളും മക്കളും കണ്ടിരിക്കേണ്ട സാമൂഹിക പ്രസക്തിയുള്ള നല്ല ഒരു സിനിമ .. അതാണ് മുന്തിരിവള്ളി തളിര്ക്കുമ്പോള്‍...
No comments:
Post a Comment