തെന്മല
ഡിസംബർ അവസമായിരുന്നു ഞാൻ തെന്മലയിലേക്ക് യാത്ര പോയത്. തെന്മലയെ കുറച്ചു കുറച്ചൊക്കെ അറിഞ്ഞിരിക്കണം എന്ന ആഗ്രഹത്തിൽ ഞൻ ഗൂഗിൾ സെർച്ച് ചെയ്തു. അപ്പോളാണ് എനിക്ക് ഈ വിവരങ്ങൾ കിട്ടിയത്.കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണെന്നും ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നുവന്നും ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ് ഇത് എന്നും എനിക്ക് അറിയാൻ സാധിച്ചു. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
എന്റെ തെന്മല യാത്ര എന്റെ രണ്ട്
സുഹൃത്തുക്കളോടൊപ്പം ആയിരുന്നു.അതുകൊണ്ട് തന്നെ സ്ഥലങ്ങൾ എല്ലാം കണ്ട വളരെ രസകരമായാണ് ഞാൻ പോയത്... പോകുന്ന വഴികളിൽ ചെറിയ ആറുകളും കുളങ്ങളും കാണാൻ ഇടയായി. തെന്മല കാടുകളും മലകളും കൊണ്ട് നിറഞ്ഞ ഒരു പ്രദേശ്യം ആണ്. പോകുന്ന വഴി
വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള യാത്രകളിൽ ഒന്നാണ് കാടുകളിലൂടെയുള്ള യാത്ര.അതുകൊണ്ട് തന്നെ തെന്മല പ്രദേശം എനിക്ക് അങ്ങനെ ഒരു അനുഭവം തന്നു.
മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാൽമേഖലയിൽനിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങൾ പ്രത്യേക ചരിത്രപ്രാധാന്യമർഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു. ഇങ്ങനെ ഒരു ചരിത്രവും തെന്മലക് ഉണ്ടത്രേ. ഇതൊക്കെ ഞാൻ അറിയുന്നത് മുൻപ് തെന്മല യാത്ര പോയ എന്റെ ഒരു സുഹൃത്
വഴി ആയിരുന്നു. തെന്മല കണ്ടു കഴിഞ്ഞു ഞങ്ങൾ പോയത് അതിനു അടുത്തുള്ള പാലരുവി വെള്ളച്ചാട്ടം കാണാൻ ആയിരുന്നു. വലിയ കല്ലുകൾ കുറെ കുരങ്ങന്മാരും നിറഞ്ഞ വഴികളിലൂടെ ആയിരുന്നു പാലരുവി വെള്ളച്ചാട്ടം കാണാൻ ഞങ്ങൾ പോയത്. എനിക്ക് വളരെ ഇഷ്ടപെട്ട ഒരു പ്രദേശം ആയിരുന്ന അത്. വെള്ളച്ചാട്ടത്തിനു താഴെ സ്ത്രീകൾക്കും പുരുഷന്മാർക്ക് കുളിക്കാൻ ഒരു സ്ഥലം ഉണ്ടായിരുന്നു.വെള്ളം കണ്ടില്ല അതിനു മുൻപേ ഞങ്ങൾ കുളിക്കാനായി ഒരുങ്ങി.സമയം പരിമിതം ആയ
No comments:
Post a Comment