Sunday, 22 January 2017


പൊന്മുടി




എന്റെ പൊൻമുടി യാത്രക്കിടയിൽ ഞാനൊരു വൃദ്ധനെ
കാണാനിടയായി . അദ്ദേഹം പറഞ്ഞു തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി എന്ന് . തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്. ഞാൻ പോയ ദിനം വളരെ തണുപ്പേറിയ ദിവസം ആയിരുന്നു. ഞങ്ങൾ എല്ലാവരും സ്വെറ്റർ ധരിച്ചിരുന്നതിനാൽ ആശ്വാസമായി. ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത പൊന്മുടി ക്രോസ്  ഗേറ്ററിൽ നിന്നും മുന്നോട്ടു നടന്നു. ഞാൻ കണ്ടതിൽ വച്ച് വളരെ പ്രകൃതിരമണീട്യമായ സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി.... ഞാൻ മലകൾക്ക് മുകളിലേക്ക് നടക്കാൻ തുടങ്ങി....

ആദിയിൽ ബുദ്ധമത കേന്ദ്രമായിരുന്നു പൊൻമുടി എന്നൊരു ചരിത്രം ഉണ്ടത്രേ .ആദിവാസി വിഭാഗമായ കാണികൾ ഇവിടെ നിവസിക്കുന്നു എന്നൊരു ചരിത്രം കൂടി ഇതിന്റെ പിന്നിൽ ഉണ്ട് .
പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവു
മാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

No comments:

Post a Comment